Latest News
Loading...

പി സി ജോർജ്ജിന് ഇടക്കാല ജാമ്യം


വെണ്ണല വിദ്വേഷപ്രസംഗം കേസിൽ പി സി ജോർജിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദീർഘകാലം എംഎൽഎ ആയിരുന്നുവെന്നും  ശാരീരിക അവശതകൾ ഉണ്ടെന്നു അടക്കമുള്ള വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ സാഹചര്യത്തിൽ ഒളിവിലായിരുന്ന പിസി ജോർജ് പ്രത്യക്ഷപ്പെടുമെന്നാണ് കരുതുന്നത്.


 കേസ് വ്യാഴാഴ്ച പരി​ഗണിക്കും. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. അഡ്വ. വിജയഭാനുവാണ് പിസി ജോർജിന് വേണ്ടി ഹാജരായത്.

Post a Comment

0 Comments