Latest News
Loading...

കനത്ത മഴ. പാലായില്‍ വെള്ളക്കെട്ട് രൂക്ഷം.

കനത്ത മഴയെ തുടര്‍ന്ന് പാലായില്‍ വെള്ളക്കെട്ട്. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലാണ് വാഹനഗതാഗതം തടസ്സപ്പെടുംവിധം വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇരുവശത്തും ഓടകള്‍ അടഞ്ഞതോടെ ഓരോ മഴയിലും പാലായുടെ പല ഭാഗങ്ങളില്‍ വെള്ളക്കെട്ട് ശക്തമാകുകയാണ്. 


വൈകിട്ട് നാല് മണിയോടെയാണ് സെന്റ് സ്‌കൂളിന് മുന്നില്‍ വെള്ളക്കെട്ട് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചത്.  പാലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്‍വശത്തും അല്‍ഫോന്‍സാ കോളേജിന് സമീപവും വെള്ളക്കെട്ട് ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്.

Post a Comment

0 Comments