Latest News
Loading...

പാലാ - പൊൻകുന്നം റൂട്ടിൽ അടിയന്തിര നടപടിക്കു എം എൽ എ നിർദ്ദേശം നൽകി



പാലാ: നിരന്തരം അപകടങ്ങൾ നടക്കുന്ന പാലാ - പൊൻകുന്നം റോഡിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ കേരളാ റോഡ് സേഫ്റ്റി അതോററ്റിക്കു നിർദ്ദേശം നൽകിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇനിയൊരു അപകടം ഉണ്ടാവാതിരിക്കാനുള്ള നടപടികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു.

പൈകയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. റോഡ് നവീകരിച്ച ശേഷം അഞ്ചു വർഷത്തിനുള്ളിൽ 201 അപകടങ്ങളിലായി 51 പേർ മരണപ്പെട്ടുവെന്നത് ഗൗരവകരമാണ്. പരുക്കേറ്റവരുടെ എണ്ണം 151 പേർക്കാണ് എന്നുള്ളതും നിസാരമല്ല.



റോഡിൽ ദിശാബോർഡുകളും ഗതാഗത നിയന്ത്രണ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും അടിയന്തിരമായി സ്ഥാപിക്കണം. ആവശ്യമായ സ്ഥലങ്ങളിൽ റമ്പിൾ ട്രിപ്പുകളും ക്യാമറകളും ആവശ്യമായ ഇടങ്ങളിൽ സ്ഥാപിക്കണം. മറ്റു സ്ഥലങ്ങളിൽ നിന്നും ഇതുവഴി കടന്നു പോകുന്നവർക്കാണ് കൂടുതലും അപകടം സംഭവിക്കുന്നതെന്നു മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഇവിടുത്തെ റോഡിനെക്കുറിച്ച് ധാരണയില്ലാത്തതാണ് അപകടമെന്ന് അപകടരീതിയിൽ നിന്നും കാണാനാകും.

Post a Comment

0 Comments