മാതാപിതാക്കളോട് സംസാരിക്കാൻ താത്പര്യമില്ലെന്നും ഭർത്താവ് ഷെജിനൊപ്പം പോകാനാണ് താത്പര്യമെന്നും ജോയ്സന കോടതിയെ അറിയിച്ചു.
ജോയ്സനയ്ക്ക് ആവശ്യത്തിന് ലോകപരിചയമുണ്ട്. 26 വയസുള്ളയാളാണ്. സ്വന്തമായി പക്വതയുണ്ടെന്നും നിരീക്ഷിച്ച കോടതി ഈ വിഷയത്തിൽ ഇടപെടാൻ കോടതിക്ക് പരിമിധിയുണ്ടെന്നും വിലയിരുത്തി.
സ്പെഷൽ മാര്യേജ് ആക്ട്പ്രകാരം ഇവർ വിവാഹിതരായ സാഹചര്യവും കോടതി പരിഗണിച്ചു. ജോയ്സനയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തീർപ്പാക്കിയത്.
ജോയ്സനയും ഷെജിനും ഹൈക്കോടതിയിലെത്തിയത്. അഭിഭാഷകക്കൊപ്പമാണ്.. ജോയ്സനയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു.
0 Comments