Latest News
Loading...

വൈദ്യുതി ലൈന്‍ പൊട്ടി ദേഹത്ത് വീണ് അച്ഛനും മകള്‍ക്കും പരിക്കേറ്റു

ബൈക്കില്‍ സഞ്ചരിക്കവെ വൈദ്യുതി ലൈന്‍ പൊട്ടി ദേഹത്ത് വീണ് അച്ഛനും മകള്‍ക്കും പരിക്കേറ്റു. രാവിലെ 8 മണിയോടെ കൊല്ലപ്പള്ളി മേലുകാവ് റോഡില്‍ കടനാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. മേലുകാവ് സ്വദേശികളായ ചാമപ്പാറയില്‍ ജോര്‍ജ്ജ് സി.വി (59), മകള്‍ ഫെമി സി ജോര്‍ജ്ജ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 


പൊട്ടിവീണ വൈദ്യുതി ലൈന്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരക്കൊമ്പ് ഒടിഞ്ഞുവീണാണ് വൈദ്യുതി ലൈന്‍ പൊട്ടിയത്. 


Post a Comment

0 Comments