Latest News
Loading...

മൂന്നരവയസ്സുളള കുട്ടിയെ പീഡിപ്പിച്ച 62- കാരൻ അറസ്റ്റിൽ.

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ മുന്നരവയസ്സുളള കുട്ടിയെ പീഡിപ്പിച്ച കേസ്സിൽ  ഈരാറ്റുപേട്ട പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് POCSO Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ടി കേസിലേക്ക് നടത്തിയ അന്വേഷണത്തിൽ നിന്നും പ്രതിയായ  അലിയാർ (62) കടപ്ലാക്കൽ വീട്, കടുവാമൂഴി, ഈരാറ്റൂപേട്ട  എന്നയാളെ ഈരാറ്റുപേട്ട ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി.
    

പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്റെ മേൽനോട്ടത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ SHO പ്രസാദ് എബ്രഹാം വർഗ്ഗീസ് , സബ്ബ് ഇൻസ്‌പെക്ടർ വിഷ്ണു വി.വി, സബ്ബ് ഇൻസ്‌പെക്ടർ തോമസ് സേവ്യർ, അസിസ്റ്റന്റ്ി സബ്ബ് ഇൻസ്‌പെക്ടർ വിനയരാജ് സി.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനു. കെ.ആർ, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്‌മോൻ എൻ.റ്റി, ജോബി ജോസഫ് അശ്വതി കെ.പി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments