Latest News
Loading...

നാലാമത് റവ ഫാ തോമസ് നഗനൂലില്‍ മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമെന്‍റ് സമാപിച്ചു .

ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന വൈദികർക്ക് വേണ്ടിയുള്ള നാലാമത് റവ ഫാ തോമസ് നഗനൂലില്‍ മെമ്മോറിയൽ ഷട്ടിൽ ടൂർണമെൻറ് സമാപിച്ചു. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി, വിവിധ രൂപതകളിൽ നിന്നും, സന്യസ്ത സഭകളിൽ നിന്നുമായി  അറുപതിലധികം വൈദികർ പങ്കെടുത്തു. ഫെബ്രുവരി മാസംഎട്ടാം തീയതി വൈകിട്ട് 6 30ന് ആരംഭിച്ച മത്സരം പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവ് ഉദ്ഘാടനം നിർവഹിച്ചു.



 ചേർപ്പുങ്കൽ പള്ളി വികാരി ഫാദർ ജോസഫ് പാനംപുഴ അനുഗ്രഹ പ്രഭാഷണവും കോളേജ് പ്രിൻസിപ്പൽ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി സ്വാഗതവും രാഷ്ട്രദീപിക മാനേജിങ് ഡയറക്ടറായ ഫാദർ മാത്യു ചന്ദ്രൻകുന്നേൽ ആശംസകളും, കോളേജ് ബസാർ ഫാ.ജോസഫ് മുണ്ടക്കൽ നന്ദിയും  പ്രകാശിപ്പിച്ചു. രണ്ടുദിവസങ്ങളിലായി 25ലധികം മത്സരങ്ങൾ നടക്കുകയും ഫെബ്രുവരി മാസം ഒമ്പതാം തീയതി ഫൈനൽ മത്സരങ്ങൾ നടക്കുകയും ചെയ്തു. റവ.ഡോ. ജോർജ് അമ്പഴത്തുങ്കൽ, ഫാ സോമി കൂട്ടിയാനി, ശ്രീ ജെയിൻ  തെങ്ങുംപള്ളിക്കുന്നേൽ, കോതനല്ലൂർ എന്നിവരാണ് ഈ മത്സരത്തിനായുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.

സീനിയർ വിഭാഗത്തിൽ  ഫാ. മൈക്കിൾ ഔസേപ്പറമ്പിൽ, ഫാ. ബോബി കരോട്ടുകിഴക്കയിൽ  ,എന്നിവർ ഒന്നാം സ്‌ഥാനവും ഫാ ജെയിംസ് വെൻമാന്തറ,ഫാ റോബിൻ പട്ടർകാലായിൽ  
എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥക്കി.ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം ഫാ. മാർട്ടിൻ പന്തിരുവേലിൽ, 
ഫാദർ ജോസഫ് എന്നിവർക്കും  രണ്ടാംസ്ഥാനം ഫാ.ദേവസിയാച്ചൻ  വട്ടപ്പലം ഫാ.ജോംസി  എന്നിവർക്കും ആണ് ലഭിച്ചത്.വിജയികൾക്കുമുള്ള സമ്മാനങ്ങൾ  ഫാ . തോമസ് പുരയിടം സമ്മാനിച്ചു. 

Post a Comment

0 Comments