ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ മീനച്ചിലാറിൻ്റെ കൈവഴികളായ ഇരു നദികളും ,നഗരസഭയിലുള്ള കൈത്തോടുകളിലുമായി അടിഞ്ഞുകൂടി കിടക്കുന്ന മണലും, മണ്ണും, എക്കലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് പ്രളയത്തെ പ്രതിരോധിക്കുന്നതിനും മീനച്ചിലാർ ശുചീകരിക്കുന്നതിനുമായുള്ള മഹാ യജ്ഞം പൊതു ജന പങ്കാളിത്തത്തോടു കൂടി നടത്തുന്നതിന് ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ യുടെ സാനിദ്ധ്യത്തിൽ ചേർന്ന നഗരസഭ കൗൺസിലർമാരുടെയും ,ഉദ്യോഗസ്ഥ മേധാവികളുടെയും സംയുക്ത യോഗം തീരുമാനിച്ചു .യോഗത്തിൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.
2022 മാർച്ച് 31 ന് മുമ്പായി പൂർത്തിയാക്കുന്ന വിധം നടത്താനുദ്ദേശിക്കുന്ന ഈ കർമ്മ പരിപാടിയിൽ രാഷ്ട്രീയ - സാമൂഹിക- സാംസ്കാരിക - സാമൂദായിക - സന്നദ്ധ സംഘടനകളുടെ സഹകരണത്തോടു കൂടിയാണ് നഗരസഭ ഈ പരിപാടി നടപ്പിലാക്കുന്നത് .ചെക്ക് ഡാമുകളും ,മീനച്ചിലാറും ,കൈത്തോടുകളും ,ശുചീകരിക്കുകയും ജലമൊഴുക്കിന് തടസ്സമായി നിൽക്കുന്ന മണ്ണ് നീക്കം ചെയ്യുകയും 20 വർഷമായി മീനച്ചിലാറിൽ വന്ന മൺകൂനകൾ നീക്കം ചെയ്യുകയും ചെയ്യുകയാണ് ഈ യഞ്ജത്തിലൂടെ ഉദ്ദേശിക്കുന്നത് .
മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെയും ,ഹരിത മിഷൻ്റെയും ,അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെയും ,മൈനർ ഇറിഗേൻ്റെയും ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സാങ്കേതിക അനുമതികൾ നേടിയെടുക്കുന്നതിന് എം.എൽ.എ യെയും ,പൊതു ജന പങ്കാളിത്തത്തോടു കൂടി നഗരസഭയിൽ പരിപാടി നടപ്പിലാക്കുന്നതിന് ചെയർപേഴ്സനെയും ഉദ്യോഗസ്ഥ നഗരസഭ പരിപാടികൾ കോർഡിനേറ്റ് ചെയ്യുന്നതിന് വൈസ് ചെയർമാനെയും ചുമതലപ്പെടുത്തി .ഇനിയൊരു പ്രളയ ദുരന്തം ഉണ്ടാകാതിരിക്കാൻ ഈ മീനച്ചിലാർ പുനർജ്ജനിയും പ്രളയ പ്രതിരോധ മഹാ യഞ്ജവും ഉപകരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു.
0 Comments