Latest News
Loading...

മാർ സ്ലീവാ മെഡിസിറ്റി പാലായിൽ സമ്പൂർണ്ണ “ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ”

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സമ്പൂർണ്ണ "ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ" മാർ സ്ലീവാ മെഡിസിറ്റി പാലായിൽ  ആരംഭിച്ചു. ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ  ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിന്റെ ആശീർവാദകർമ്മം നിർവഹിച്ചു. കുട്ടികളുടെ  മാനസിക വളർച്ച സംബന്ധിച്ച പ്രശ്നങ്ങൾ, നാഡീസംബന്ധമായ  വ്യതിയാനങ്ങൾ, പഠനവൈകല്യങ്ങൾ, വളർച്ചാ വൈകല്യങ്ങൾ തുടങ്ങി പലവിധ ബുദ്ധിമുട്ടുകൾക്കായി പ്രത്യേകം തെറാപ്പികളും ചികിത്സയുമാണ് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ഒരുക്കിയിരിക്കുന്നത് എന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു. 



മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ  കൃത്യമായ ഇടവേളകളിലുള്ള നിരീക്ഷണങ്ങൾക്ക് ശേഷം അവരുടെ വളർച്ചയിൽ വന്നേക്കാവുന്ന കുറവുകളെ പരിഹരിക്കാനും ത്വരിതപ്പെടുത്താനും  ന്യൂറോ ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റിന്റെ സേവനം ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിൽ ലഭ്യമാണ്. ഇതിനു പുറമെ കുട്ടികൾ സംസാരിക്കുന്നതിലെ കാലതാമസം , സംസാര വൈകല്യങ്ങൾ, വ്യക്തതക്കുറവ് , കേൾവി  സംബന്ധിച്ച  ബുദ്ധിമുട്ടുകൾ എന്നിവക്ക് വേണ്ടിയുള്ള തെറാപ്പികളും ചികിത്സയും നൽകാൻ പ്രാപ്തരായ ഓഡിയോളോജിസ്റ്, സ്പീച് തെറാപ്പിസ്റ്റ് എന്നിവരുടെ മുഴവൻ സമയ സേവനവും ഉണ്ടായിരിക്കുന്നതാണ്. 

ചൈൽഡ് സൈക്കോളജിയിലൂടെ കുട്ടികളിൽ കണ്ടേക്കാവുന്ന പെരുമാറ്റ വൈകല്യങ്ങൾ, വളർച്ചാ വൈകല്യങ്ങൾ എന്നിവക്ക് പ്രത്യേക ചികിത്സയും, ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി , സെറിബ്രൽ പാൾസി, ചലന വൈകല്യങ്ങൾ തുടങ്ങിയക്ക് ഒക്ക്യൂപേഷനൽ  തെറാപ്പിസ്റ്റിന്റെ സേവനവും, പഠന സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പ്രത്യേകം റെമിഡിയൽ ട്രെയിനിങ്ങും മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിലൂടെ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. 
ചടങ്ങിൽ ആശുപത്രി ഡയറക്ടേഴ്സ്, മെഡിക്കൽ ഡയറക്ടർ എന്നിവരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments