Latest News
Loading...

എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

1972-ലെ കേന്ദ്ര വനനിയമം പൊളിച്ചെഴുതുക. വന്യജീവികളെ വനത്തിൽ തന്നെ സംരക്ഷിക്കുക. വന്യജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുക. നഷ്ടപരിഹാരം നിശ്ചയിക്കാൻ MACT മോഡൽ TRIBUNAL ക്രമീകരിക്കുക. നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള യൂത്ത് ഫ്രണ്ട്(എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. 

പ്രതിഷേധ ധർണയുടെ ഉദ്ഘാടനം കേരള കോൺഗ്രസ് (എം)ജനറൽ സെക്രട്ടറി പ്രൊ. ലോപ്പസ് മാത്യു നിർവഹിച്ചു. യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീ.ഷോജി അയലൂക്കുന്നേൽ അധ്യക്ഷനായിരുന്നു. 

കേരള കോൺഗ്രസ്(എം) നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.സക്കറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ, എൽബി അഗസ്റ്റിൻ,അബേഷ്  അലോഷ്യസ്,ടോം കാലാപറമ്പിൽ,അജ്മൽ പി എച്ച്, മിഥിലാജ് എരുമേലി,ജെഫിൻ പ്ലാപ്പള്ളി,ഡേവിസ് പാംപ്ലാനി, ഷെറിൻ പെരുമാകുന്നേൽ, ജോമി മുളങ്ങശേരി, സിജോ മോളോപറമ്പിൽ, ക്രിസ്ടിൻ ജോൺ, ടോം മനക്കൻ, ബേബി കണ്ടത്തിൽ,സജ്ജീവ്, അൻസാരി നെദീം, ഫൈസൽ പി എം, ഫൈസൽ എരുമേലി, അനീഷ്, അഡ്വ ജോബി ജോസ്, ജോബി ചെമ്പകത്തിങ്കൾ,ബിനു തത്തേകാട്ട്,  തങ്കച്ചൻ കാരകാട്ട്,മാർട്ടിൻ ജെയിംസ്, അജി വെട്ടുകല്ലാൻകുഴി  അജേഷ് കുമാർ,ലില്ലിക്കുട്ടി ബാബു,തോമസ് ചെമ്മരപ്പള്ളി, ശരത് കോലോത്ത്, സിജോ മോളോപറമ്പിൽ, രതീഷ്, ദേവസ്യാച്ചൻ പുളിക്കൽ, ജൂവൽ സെബാസ്റ്റ്യൻ അഴകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments