Latest News
Loading...

അരുവിത്തുറ വല്യച്ചന് മുന്‍പിലെത്തി സുരേഷ് ഗോപി എംപി

അരുവിത്തുറ സെന്റ് ജോര്‍ജ്ജ് പള്ളിയിലെത്തി അനുഗ്രഹം തേടി സുരേഷ് ഗോപി എംപി. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് അദ്ദേഹം പള്ളിയിലെത്തിയത്. 


പള്ളി വികാരിയും മറ്റു വൈദികരും കൈക്കാരുമടക്കമുള്ള വിശ്വാസികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കല്‍വിളക്കില്‍ എണ്ണയൊഴിച്ചു പ്രാര്‍ത്ഥിച്ച ശേഷമാണ് എംപി മടങ്ങിയത്.  



അരുവിത്തുറ വല്യച്ഛന്റെ ഫ്രയിം ചെയ്ത ഫോട്ടോയും കുരിശുമാലയും സുരേഷ് ഗോപിയ്ക്ക് പള്ളി അധികൃതര്‍ സമ്മാനിച്ചു. ഈ ദേവാലയ സന്ദര്‍ശനം താന്‍ കാത്തിരുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി നടന്ന ഊരുവലത്ത് എഴുന്നള്ളിപ്പ് കിഴപറയാറ്റില്‍ എത്തിയപ്പോള്‍ ആ ചടങ്ങുകളിലും അദ്ദേഹം പങ്കുചേര്‍ന്നു.


Post a Comment

0 Comments