സൗരോര്‍ജ പ്ലാന്റുകള്‍ പ്രോല്‍സാഹിപ്പിക്കപെടണമെന്ന് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പൂര്‍ത്തികരിച്ച ആദ്യ പുരപുറം സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പിണ്ണാക്കനാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഗുണഫലങ്ങള്‍ ഉപഭോക്താക്കള്‍ തിരിച്ചറിയണമെന്നും എംഎല്‍എ പറഞ്ഞു.
സംസ്ഥാനത്തെ സൗരോര്‍ജ ഉല്‍പാദന ശേഷി. ആയിരം മെഗാവാട്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഊര്‍ജ കേരള മിഷന്റെ ഭാഗമായി പുരപ്പുറം സോളാര്‍ പദ്ധതി നടപ്പാക്കി വരുന്നത്. വൈദ്യുതി ഉല്പാദനത്തിന് പുതിയ സാധ്യതകള്‍ ആണ് സൗര പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. phase - 2 സ്‌കീമില്‍ 5oo മെഗാവാട്ട് സോളാര്‍ പ്ലാന്റുകള്‍ സബ്‌സിഡിയോടു കൂടി ഉപഭോക്താക്കളുടെ പുര പുറങ്ങളില്‍ സ്ഥാപിച്ച് വരികയാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായുള്ള പദ്ധതിയില്‍ സ്ഥപിക്കുന്ന സോളാര്‍ പാനലുകള്‍ക്ക് 25 വര്‍ഷത്തെ ഗാരന്റിയും ഉണ്ട്.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്‍ല്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ MLA നിര്‍വ്വഹിച്ചു. സോളാര്‍ പദ്ധതികള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദ്യുതിയുടെ അനിയന്ത്രിത ഉപയോഗം കുറക്കാനും പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള ഊര്‍ജ ഉല്പാദനത്തിനും ഇത്തരം പദ്ധതികള്‍ സഹായകരമാകുമെനം അദ്ദേഹം പറഞ്ഞു. തിടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ബിനോ അധ്യക്ഷത വഹിച്ചു. പാലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്പൂട്ടി ചീഫ് എന്‍ഞ്ചിനീയര്‍ ബിഞ്ചു ജോണ്‍, കെഎസ്ഇബി അസി.എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാരായ രാജന്‍ KR ,ബാബുജാന്‍, പിണ്ണാക്കനാട് അസി.എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ബിജു ജോസഫ് ,സീനിയര്‍ സൂപ്രണ്ട് ഹരികുമാര്‍ , KSeb ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോട്ടയം ജില്ലയില്‍ 15 ഇടങ്ങളില്‍ സൗര Pase 2 സബ്‌സിഡി സ്‌കീം വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. തിടനാട് ചെമ്പന്‍കുളം ഡോ.ബിബി രാജിന്റെ പുരപുറത്താണ് ആദ്യ പദ്ധതി പൂര്‍ത്തികരണം. 319194 രൂപ ചിലവായ സോളാര്‍ പ്ലാന്റിന് 65600 രൂപ സബ്‌സിഡി ലഭിച്ചു. ഉപയോഗത്തിന് ശേഷമുള്ള വൈദ്യുതി യൂണിറ്റിറ് 2.94 എന്ന നിരക്കിന്‍ KSEBയ്ക്ക് വില്ക്കാനും ഉപഭോക്താവിന് കഴിയും.
0 Comments