Latest News
Loading...

പാലാ റിവര്‍വ്യൂ റോഡിലെ പാലത്തിനടിയില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി

പാലാ റിവര്‍വ്യൂ റോഡില്‍ പൊന്‍കുന്നം പാലത്തിനടിയില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി . ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വണ്‍വേ  റോഡായ റിവര്‍വ്യൂ റോഡില്‍ ഉയരമുള്ള കണ്ടെയ്‌നര്‍ കുടുങ്ങിയത്. 


റിവര്‍വ്യൂ റോഡില്‍ പാലത്തിനടയില്‍ രണ്ടു വരിയായാണ് ഗതാഗതം. ഉയരം കൂടി വാഹനങ്ങള്‍ വലതുവശത്തെ ട്രാക്കിലൂടെ വേണം കടന്നുപോകാന്‍. എന്നാല്‍ കണ്ടയ്‌നര്‍ ലോറി ഇടതുവശത്തെ ട്രാക്കിലൂടെ എത്തിയതോടെയാണ് പാലത്തില്‍ തട്ടിയത്. 

വാഹനം പകുതിയോളം കടന്നശേഷം കണ്ടെയ്‌നര്‍ മുകളിലെ പാലത്തില്‍ ഇടിച്ചതോടെ വാഹനം നിര്‍ത്തി. ലോറി നിര്‍ത്തിയതോടെ ഇവിടെ ഗതാഗതക്കുരുക്കായി. 

.വാഹനം പിന്നോട്ടെടുത്ത് വലതുവശത്തൂകൂടി കടന്നുപോകാനായി ശ്രമം. എന്നാല്‍ തുടരെ വാഹനങ്ങളെത്തിയതോടെ ഇവിടെ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഒടുവില്‍ ഏറെ സമയമെടുത്ത് കണ്ടെയ്‌നര്‍ ലോറി വലതുവശത്തെ ട്രാക്കിലൂടെ കടന്നുപോയി. ഉയരംകൂടിയ വാഹനങ്ങളെ വലതുവശത്തെ റോഡിലൂടെ കടത്തിവിടുന്നതിനുള്ള നിര്‍ദേശം നല്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. 

Post a Comment

0 Comments