.മങ്കൊമ്പ് ഗ്രാനൈറ്റ്സിൽ നിന്നും പാറ പൊടിയും ആയി വന്ന ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. കുട്ടികളും ആയി സ്കൂൾ ബസ് കടന്നു വരുന്നതിനു തൊട്ട് മുൻപായിരുന്നു അപകടം. ഈ വളവിൽ ഇതിനു മുൻപും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
നിയന്ത്രണം നഷ്ടമായ വാഹനം മൺതിട്ടയിൽ ഇടിപ്പിച്ച് നിർത്തിയതാണ് വിവരം. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൻറെ മുൻവശം തകർന്നു . തുടർന്ന് വാഹനം ഇടതു വശത്തേക്ക് മറിഞ്ഞ് റോഡിൽ പതിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന പാറപ്പൊടി റോഡിൽ നിരന്നു വീണു. ലോറിയുടെ മുൻചക്രങ്ങൾ വാഹനത്തിൽ നിന്നും വിട്ടു പോവുകയും ചെയ്തു
0 Comments