കേന്ദ്ര സഹായത്തോടെ 3.5 കോടി രൂപ ചിലവഴിച്ച് 15000 സ്കയർ ഫീറ്റിൽ കടുവാമൂഴിയിൽ നിർമ്മിക്കുന്ന അഗ്രികൾച്ചറൽ ഹുണാർ ഹബ്ബിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു.
കേരള സർക്കാർ സ്ഥാപനമായ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. കേരളത്തിലെ തന്നെ ഏറ്റവും വലിയ മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ ഈരാറ്റുപേട്ട കേന്ദ്രമാക്കി ഒരു ലേല കേന്ദ്രം ഇതോടൊപ്പം ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നു. കൂടാതെ നഗരത്തിന്റെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന വിവിധ സർക്കാർ ഓഫീസുകളെ ഇവിടേക്ക് കൊണ്ട് വരാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ .പറഞ്ഞു
0 Comments