Latest News
Loading...

ദമ്പതികള്‍ തൂങ്ങി മരിച്ചു

തലയോലപ്പറമ്പ്: കുലശേഖരമംഗലം കൊടൂപ്പാടത്ത് ദമ്പതികള്‍ തൂങ്ങി മരിച്ചു. മറവന്‍തുരുത്ത് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ പരേതനായ പ്രകാശന്റെ മകന്‍ ശ്യാം പ്രകാശ് (24) ഭാര്യ അരുണിമ (19) എന്നിവരെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്യാം പ്രകാശ് പെയിന്റിങ് തൊഴിലാളിയാണ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹോദരന്‍ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിലില്ലാതിരുന്ന സമയമായിരുന്നു സംഭവം. 
ഉച്ചകഴിഞ്ഞ് മൂന്നോടെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയ ശരത്ത് ആണ് ആദ്യം, തൂങ്ങി മരിച്ച നിലയില്‍ ഇരുവരെയും കണ്ടത്. ഉടനെ ബഹളം വെച്ച് അയല്‍വാസികളെ വിളിച്ചുകൂട്ടി വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്നെങ്കിലും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. 


എസ്.ഐ അജ്മല്‍ ഹുസൈന്റെ നേതൃത്വത്തില്‍ വൈക്കം പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കുലശേഖരമംഗലം യശോദഭവനത്തില്‍ സന്തോഷിന്റെയും രശ്മിയുടെയും മകളാണ് അരുണിമ. ഏക സഹോദരന്‍ കാശിനാഥന്‍.


Post a Comment

0 Comments