ഏറ്റുമാനൂരിൽ എം.സി റോഡിൽ നിയന്ത്രണം വിട്ട സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാല സ്വദേശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലാ സ്വദേശി തടവനാൽ ഔസേപ്പച്ചൻ ( 63 ) , പട്ടിത്താനം സ്വദേശി ഷെറിൻ ( 32 ) എന്നിവർക്കാണു പരുക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ എം.സി റോഡിൽ ഏറ്റുമാനൂർ ചുമടുതാങ്ങി വളവിനു സമീപമായിരുന്നു അപകടം.
0 Comments