Latest News
Loading...

വിവേകാനന്ദ ജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ABVP

വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് എബിവിപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചനയും മധുര വിതരണവും നടത്തി. 


.എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അരവിന്ദ് ഉദ്ഘാടനം നിർവഹിച്ചു. വൈദേശിക ശക്തികൾ ഭാരത് സംസ്കാരങ്ങളെ തച്ചുടയ്ക്കാൻ ശ്രമിച്ചാൽ എന്തുവിലകൊടുത്തും അത് എബിവിപി തടയുമെന്ന് അദ്ദേഹം അറിയിച്ചു.

.വിവിധ തരത്തിലുള്ള സാംസ്‌കാരിക സമ്മേളനങ്ങളും കലാപരിപാടികളും വരും ദിവസങ്ങളിൽ ജില്ലയിൽ ഉണ്ടാകുമെന്ന് എബിവിപി ജില്ലാ നേതൃത്വം അറിയിച്ചു. യോഗത്തിൽ എബിവിപി ജില്ലാ പ്രസിഡൻ്റ് മൃദുൽ സുധൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന സമിതി അംഗം ശ്യാം നാഥ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഭിഷേക്, പാർവതി, വിഷ്ണു വി, തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments