പകലും രാത്രിയിലുമായി ജോലികള്‍ നടന്നു വരികയാണ്. റോഡ് പലതവണ തകര്‍ന്ന പനയ്ക്കപ്പാലത്ത് റോഡ് താഴ്ത്തി നവീകരിക്കുന്ന ജോലികളാണ് നടക്കുന്നത്. ആദ്യദിവസം വണ്‍വേ ട്രാഫിക് അനുവദിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ട് മുതല്‍ റോഡ് പൂര്‍ണമായും അടച്ചാണ് ജോലികള്‍. പഴയ റോഡ് വഴിയാണ് ഇവിടെ ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുന്നത്.
ഈരാറ്റുപേട്ട മുട്ടം ജംഗ്ഷന്‍ മുതല്‍ പനയക്കപ്പാലം വരെയുള്ള ടാറിംഗ് 2 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ചു. പോലീസ് സ്‌റ്റേഷന്‍ ഭാഗം, കടുവാമൂഴി, കോളേജ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെല്ലാം റോഡ് വലിയതോതില്‍ തകര്‍ന്നിരുന്നു. ഓവര്‍ലേ ടാറിംഗ് പൂര്‍ത്തീകരിച്ചതോടെ റോഡ് യാത്ര സുഗമമായി. ചേര്‍പ്പുങ്കല്‍ മുതല്‍ ഈരാറ്റുപേട്ട വരെ നീളുന്ന റോഡ് നവീകരണത്തിന് 6.25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മാണി സി കാപ്പന്‍ എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്.
0 Comments