Latest News
Loading...

കപ്പാട് പന്നി വളർത്തൽ കേന്ദ്രം മന്ത്രി ജെ. ചിഞ്ചു റാണി സന്ദർശിച്ചു


 മൃഗ സംരക്ഷണ വകുപ്പിന്റെ കപ്പാട് പന്നി വളർത്തൽ കേന്ദ്രം മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി സന്ദർശിച്ചു. ഫാമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി.


സംസ്ഥാനത്തെ ഏറ്റവും വലിയ പന്നി ബ്രീഡിംഗ് ഫാമുകളിലൊന്നാണിത്. പത്തേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫാമിന്റെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. 


.മൂന്ന് ഷെഡുകളുടെയും ക്വാർട്ടേഴ്സുകളുടെയും നിർമാണം പൂർത്തീകരിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് അടിയന്തരമായി നൽകണമെന്നും നിർദേശിച്ചു. നല്ലയിനം പന്നികുഞ്ഞുങ്ങളെ കർഷകർക്ക് നൽകുക എന്ന ലക്ഷ്യം കൈവരിക്കാൻ കപ്പാട് പന്നി വളർത്തൽ കേന്ദ്രത്തിന് കഴിഞ്ഞതായി ഉദ്യോഗസ്ഥയോഗത്തിൽ മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ടി. തങ്കച്ചൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രൊജക്റ്റ് ഓഫീസർ ഡോ. സീമ മനോജ്  കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

Post a Comment

0 Comments