കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലമായി
വരും വർഷങ്ങളിലും അതിതീവ്രമഴയും വരൾച്ചയും കൂടാനുള്ള സാധ്യത വളരെ വലുതാണ്. ഇതു പരിഗണിച്ചു മാത്രമേ മലയോരമേഖലയുടെയും തീരപ്രദേശങ്ങളുടെയും ഉൾപ്പെടെ വികസന ആസുത്രണം നടത്താൻ പാടുള്ളു എന്ന് പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ. സുസ്ഥിര പ്രവർത്തനപദ്ധതികൾക്ക് മുൻതൂക്കം നൽകണം. ഔദ്യോഗിക ഏജൻസികളുടെ പഠനങ്ങളിലൂടെ മാത്രം ദുരന്തനിവാരണത്തിനും ആസൂത്രണ പ്രവർത്തനങ്ങൾക്കും പൂർണ്ണത ഉണ്ടാവില്ല.
.അവിടെയാണ് മീനച്ചിൽ നദീസംരക്ഷണസമിതിയുടെ മാതൃകാപരമായ സിറ്റിസൺസ് സയൻസ് പ്രവർത്തനമായ മഴ - പുഴ നിരീക്ഷണം പ്രസക്തമാകുന്നത്. 'കാലാവസ്ഥാ മാറ്റത്തിലെ കേരളം : ഇന്ന്, നാളെ' എന്ന വിഷയത്തിൽ മീനച്ചിൽ നദീസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മലയോരമേഖലയിലെ ആളുകളുടെ ഉത്ഘണ്ഠകൾ ചർച്ചയിൽ പങ്കുവയ്ക്കപ്പെട്ടു.
0 Comments