Latest News
Loading...

കാര്‍ വീടിനുള്ളിലേയ്ക്ക് ഇടിച്ചുകയറി

പാലാ രാമപുരം റോഡില്‍ നിയന്ത്രണംവിട്ട കാര്‍ വീടിനുള്ളിലേയ്ക്ക് ഇടിച്ചുകയറി. ഞായറാഴ്ചയായിരുന്നു സംഭവം. ചക്കാമ്പുഴയിലാണ് അപകടമുണ്ടായത്.  ഈറ്റക്കല്‍ ജോണിയുടെ വീട്ടിലേയ്ക്കാണ് കാര്‍ ഇടിച്ചുകയറിയത്. 



അപകടസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. രാമപുരം സ്വദേശിയുടെ മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. റോഡിന്റെ സംരക്ഷണഭിത്തിയ്ക്ക് മുകളിലൂടെ വാഹനം വീട്ടുമുറ്റത്തേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. 

വീടിന്റെ മുന്‍വശത്തെ ഭിത്തിയും ജനാലയും തകര്‍ന്നു. കാറിന്റെ മുന്‍വശവും പൂര്‍ണമായും തകര്‍ന്നു. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ വാഹനമോടിച്ചിരുന്നയാള്‍ക്ക് വലിയ പരിക്കുകളില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. 

Post a Comment

0 Comments