പാലാ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും നവീകരണത്തിനുമായി സർക്കാർ 8.16 കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇതിനു ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും എം എൽ എ വ്യക്തമാക്കി.
ഇതോടൊപ്പം 2021- 22 ലെ ബജറ്റിൽ ഉൾപ്പെടുത്തിയ തീക്കോയി - തലനാട് - മൂന്നിലവ് റോഡിനും പാലത്തിനും 8 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. ഇതുൾപ്പെടെ ആകെ 16.16 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് പാലായിൽ അനുമതി ലഭിച്ചത്.
.മുത്തോലി -കൊങ്ങാണ്ടൂര്‍ റോഡ് 2 റീച്ച് (49.29 ലക്ഷം), ഇല്ലിക്കല്‍ പാലയ്ക്കാട്ടുമല റോഡ് (23.55 ലക്ഷം), അന്ത്യാളം പയപ്പാര്‍ റോഡ് (24.83 ലക്ഷം), പാലാ ഉഴവൂര്‍ റോഡ് (20 ലക്ഷം), മുറിഞ്ഞാറ നെല്ലാനിക്കാട്ട് പരുവനാടി റോഡ് (24.91 ലക്ഷം), നെച്ചിപ്പുഴൂര്‍ ഇളപൊഴുത് ചക്കാമ്പുഴ റോഡ് (9.61 ലക്ഷം), ചക്കാമ്പുഴ സെന്റ് തോമസ് മൗണ്ട് റോഡ് (5.78 ലക്ഷം), കൂത്താട്ടുകുളം രാമപുരം റോഡ് 2 റീച്ച് (4 കോടി 70 ലക്ഷം), കൂത്താട്ടുകുളം രാമപുരം റോഡ് (24.90 ലക്ഷം), രാമപുരം കൊണ്ടാട് ചക്കാമ്പുഴ റോഡ് (24.3 ലക്ഷം), അരീക്കര-കീരിപാമല -കുടപ്പലം റോഡ് - (1 കി.മീ) (10.2 ലക്ഷം), രാമപുരം -നീറന്താനം -പൂവക്കുളം റോഡ് (21.4 ലക്ഷം), എള്ളുംപുറം നീലൂര്‍ റോഡ് (14 ലക്ഷം), എലിവാലി കാവുംകണ്ടം റോഡ് 2 റീച്ച് (26 ലക്ഷം), അന്തീനാട് മേലുകാവ് റോഡ് (25 ലക്ഷം), പൈകടപ്പീടിക കുറുമണ്ണ് റോഡ് (18.8 ലക്ഷം), കാഞ്ഞിരംകവല -കോലാനി-മേച്ചാല്‍ റോഡ് (24 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
.കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലമാണ് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ താമസം നേരിടുന്നത്. ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയുടെ ബിസി ഓവർലേ ജോലികളും ആരംഭിച്ചു. മഴ മാറിയാലുടൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നു മാണി സി കാപ്പൻ അറിയിച്ചു. ഇതു സംബന്ധിച്ചു ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.
0 Comments