Latest News
Loading...

മെഡിക്കൽ കോളേജ് എസ് ബി ഐ യിൽ യുവാവിൻ്റെ അതിക്രമം



മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ് ബി ഐ യിൽ യുവാവിൻ്റെ അതിക്രമം. ബ്ലേഡുമായി എത്തിയ യുവാവ് ആക്രമണം നടത്തുകയായിരുന്നു.  അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് യുവാവാണ് ഭീഷണി മുഴക്കിയത്.

 ചൊവ്വാഴ്ച രാവിലെ 11 30 ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ് ബി ഐ ബാങ്കിലായിരുന്ന സംഭവം. ബാങ്കിലെത്തിയ ഇയാൾ വനിതാ ജീവനക്കാരിയോട് പണം ആവശ്യപ്പെട്ടു.



.യുവാവിൻ്റെ പിതാവ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണെന്നും  ബാങ്കിൽ എത്തി എടിഎം കാർഡ് നല്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്.
 എന്നാൽ അക്കൗണ്ടിൽ 99 മാത്രമാണ് ഉണ്ടായിരുന്നത് അക്കൗണ്ടിൽ നിന്ന് 3000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു .

. എന്നാൽ ഇതിന് സാധിക്കില്ലെന്ന് ക്യാഷിൽ ഇരുന്ന  വനിതാ ജീവനക്കാരി അറിയിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് ജീവനക്കിയുടെ കഴുത്തിൽ കയ്യിലിരുന്ന ബ്ലേഡ് എടുത്ത് വെച്ചു. 

.ഈ സമയമെത്തിയ മറ്റൊരു ജീവനക്കാരൻ യുവാവിന്റെ കയ്യിൽ പിടിച്ചു. ഇരുവരും തമ്മിലുള്ള പിടിവലിക്കിടെ യുവാവിനും ജീവനക്കാരനും പരിക്കേറ്റു. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥരും ആംബുലൻസ് ഡ്രൈവർമാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 പിടികൂടിയപ്പോൾ മലയാളത്തിൽ സംസാരിച്ച ഇയാൾ പിന്നീട് ഹിന്ദിയിൽ ആണ് സംസാരിച്ചത് പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു . മൂല വട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന ആളാണ് യുവാവ് എന്നാണ് പ്രാഥമിക വിവരം

Post a Comment

0 Comments