കുറുവ തസ്കര സംഘം കോട്ടയം ജില്ലയിൽ.
ക്രൂരൻമാരായ മോഷ്ടാക്കൾ എന്നറിയപ്പെടുന്ന കുറുവ സംഘം എന്ന് സംശയിക്കുന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അതിരമ്പുഴ പഞ്ചായത്തിലെ തൃകേൽ, മനയ്കപാടം ഭാഗങ്ങളിലാണ് സംഘത്തെ കണ്ടത്. 3 പേരടങ്ങുന്ന സംഘമാണ് എത്തിയിരിക്കുന്നത്. മുഖം മറച്ചു ആയുധധാരികളായാണ് ഇവർ സഞ്ചരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ ജില്ലയിൽ ആകെ തന്നെ ആശങ്ക ഉയർന്നു കഴിഞ്ഞു.
.കൊടിയ കുറ്റവാളികളും , ക്രൂരൻമാരുമായ ഇവർ തങ്ങളുടെ ലക്ഷ്യം നിറവേറ്റുവാൻ കൊലപാതകങ്ങൾ പോലും നടത്താൻ മടിയില്ലാത്തവർ ആണ്. പോലീസ് നൽകുന്ന ചില നിർദേശങ്ങൾ
1. ആളുകളെ ഈ കാര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ അറിയിക്കുവാൻ വാർഡുകളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുക.
2)അടഞ്ഞു കിടക്കുന്ന വാതിലിനു പിറകിൽ ആയി ഒന്നിലധികം അലുമിനിയം പാത്രങ്ങൾ അടുക്കി വയ്ക്കുക. (വാതിലുകൾ കുത്തി തുറന്നാൽ ഈ പാത്രം മറിഞ്ഞു വീണു ഉണ്ടാകുന്ന ശബ്ദം കേട്ടു ഉണരാൻ സാധിക്കും )
.3) വാർഡുകളിൽ ചെറുപ്പകാരുടെ നേതൃത്വത്തിൽ ചെറിയ സംഘങ്ങൾ ആയി തിരിഞ്ഞു സ്‌ക്വാഡ് പ്രവർത്തനം നടത്തുക.
4)അനാവശ്യമായി വീടുകളിൽ എത്തിചേരുന്ന ഭിഷകാർ, ചൂല് വില്പനകാർ, കത്തി കാച്ചികൊടുക്കുന്നവർ, തുടങ്ങിയ വിവിധ രൂപത്തിൽ വരുന്ന ആളുകളെ കർശനമായി അകറ്റി നിർത്തുക.
5)അസമയത് എന്തെങ്കിലും സ്വരം കേട്ടാൽ ഉടൻ ലൈറ്റ് ഇടുക. തിടുക്കത്തിൽ വാതിൽ തുറന്നു വെളിയിൽ ഇറങ്ങാതിരിക്കുക.
6)അയല്പക്കത്തെ ആളുകളുടെ ഫോൺ നമ്പറും അടുത്തുള്ള പോലീസ് സ്റ്റേഷൻ നമ്പറും കൃത്യമായി ഫോണിൽ സേവ് ചെയുക.
0 Comments