പ്രവിത്താനം, അന്തിനാടിനും ഇടയില്‍ റോഡില്‍ വീണ് ഉറച്ച ടാറിംഗ് മെറ്റല്‍ ഇരുചക്ര വാഹന യാത്രകാര്‍ക്ക് അപകടക്കെണിയാകുന്നു. ടോറസില്‍ കൊണ്ടുപോയ ടാറിങ് മെറ്റലാണ് വഴിയില്‍ വീണത്. 4 ദിവസം മുന്‍പാണ് മെറ്റല്‍ റോഡില്‍ പതിച്ചത്.
.റോഡില്‍ വീണതിന് പിന്നാലെ നീക്കം ചെയ്യാതിരുന്നതോടെ ടാറിംഗ് മെറ്റല്‍ ഇപ്പോള്‍ ഉറച്ച അവസ്ഥയിലാണ്. വളരെ തിരക്കുള്ള വഴിയായ ഈ ഭാഗത്ത് കൂടുതലും ബൈക്ക് യാത്രക്കാരാണ് സൈഡില്‍ കൂടി പോകുന്നത്. മെറ്റലില്‍ കയറിയാല്‍ ബൈക്ക് മറിയാനും സാധ്യത ഏറെയാണ്.
.
.
0 Comments