Latest News
Loading...

സമരം മാറ്റി. വണ്ടിക്കൂലി കൂടും



സ്വകാര്യബസ് സമരം മാറ്റിയതോടെ മിനിമം ചാര്‍ജ്ജ് വര്‍ധിക്കുമെന്ന് ഏറെക്കുറെ വ്യക്തമായി. ബസ് ഉടമകളുടെ ആവശ്യങ്ങളില്‍ ചര്‍ച്ച നടത്താമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കിയത്.  മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കുമെന്നാണ് ധാരണ. തീരുമാനം ഈ മാസം പതിനെട്ടിനകം ഉണ്ടാകും. 



.വിദ്യാര്‍ഥികളുടെ യാത്രാ നിരക്കും വര്‍ധിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉണ്ടെങ്കിലും വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ് വര്‍ധന അടക്കമുള്ള കാര്യങ്ങളില്‍ ഗതാഗത മന്ത്രി അനുകൂല നിലപാടെടുത്തതോടെയാണ് ഇന്ന് മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചത്. 

.ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ ഇന്ധന സബ്‌സിഡി നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. ആളുകളുടെ എണ്ണം വളരെ കുറവായതിനാല്‍ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകള്‍  പറയുന്നു. 

.മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍. കൊവിഡ് പശ്ചാത്തലത്തില്‍ 60 ശതമാനം ബസുകള്‍  നിരത്തിലിറക്കിയിട്ടുള്ളു

Post a Comment

0 Comments