Nov.17 വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി ആയി അധികാരം ഏറ്റു 25വർഷം തികയുന്ന ഇന്നേ ദിവസം കേരളത്തിൽ ആകമാനം വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ കോലം കത്തിച്ചു...പാലാ ലാളം സെൻട്രൽ ജംഗ്‌ഷനിൽ നടത്തിയ പ്രതിഷേധ യോഗം SNDP വിമോചന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി Adv. KM സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
.ഭരണ ഘടനാ ദത്തമായ സാമൂദായിക സംവരണം അട്ടിമറിക്കുകയും,25വർഷം കൊണ്ട് 25സെന്റ് സ്ഥലം പോലും വാങ്ങാൻ പറ്റാത്ത നടേശൻ കുലദ്രോഹിയാണ്എന്ന് Adv. സന്തോഷ് കുമാർ പറഞ്ഞു.KR മനോജ് ഈരാറ്റുപേട്ട, കുഞ്ഞുമോൾ നന്ദൻ, സുമിത സജീവ്,ലാലി രാജു അമ്പാറ,പീതാംബരൻ ചേന്നാട്, വിനോദ് ചേന്നാട്, KG സത്യൻ പിണംചിറക്കുഴി, സജീവ് കുറിഞ്ഞി എന്നിവർ സന്നിഹിതരായിരുന്നു.
.ഡിസംബർ 5 സംസ്ഥാന ഗവർണർ, മുഖ്യ മന്ത്രി,മന്ത്രിമാർ,എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ചേർത്തലയിൽ നടത്തുന്ന 25ആം വാർഷികത്തിന്റെ അന്ന് കരിദിനം ആചരിക്കുവാൻ തീരുമാനിച്ചു
0 Comments