പാലാ നഗരത്തിലെ റോഡിൽ അടിക്കടി ഉണ്ടാകുന്ന കുഴികൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കാലാവസ്ഥ അനുകൂലമായാൽ ഉടൻ തന്നെ പാലാ മുതൽ മുട്ടം ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഓവർ ലേ പണികൾ ആരംഭിക്കും. ഇപ്പോഴത്തെ കുഴിയടക്കലുകൾ താല്ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.
.കനത്ത മഴയെ തുടർന്ന് ജില്ലയിലെ പാറമടകളുടെ പ്രവർത്തനം നിർത്തിവച്ചതും ശക്തമായ മഴയും മൂലമാണ് ടാറിംഗ് വൈകുന്നതെന്നും മാണി സി കാപ്പൻ MLA പറഞ്ഞു. മഹാറാണി ജംഗ്ഷനിലെ കുഴികൾ നികുത്തുന്നതിന് നേതൃത്വം നല്കുകയായിരുന്ന അദ്ദേഹം.
.അപകടകരമായ കുഴികൾ അടയ്ക്കുന്നത് താല്ക്കാലികമാണ്. ഓവർ ലേ വർക്കുകൾക്കുള്ള നടപടികൾ പൂർത്തിയായതാണ്. കാലാവസ്ഥ അനുകൂലമകുന്നതോടെ ടാറിംഗ് ആരംഭിക്കുമെന്നും മാണി സി കാപ്പൻ MLA പറഞ്ഞു.
.മഹാറാണി ജംഗ്ഷനിലും, റിവർവ്യുറോഡിൻ്റെ ആരംഭഭാഗത്തുമാണ് അപകടകരങ്ങളായ കുഴികൾ ഉള്ളത്. പല തവണ കുഴികളടച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ കുഴി രൂപപെടുകയാണ്. പൂർണ്ണ റീടാറിംഗിലൂടെ മാത്രമെ പ്രശ്ന പരിഹാരം സാധ്യമാവുകയുള്ളു.
0 Comments