ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാത്ഥികൾ രചിച്ച സർഗ്ഗ സൃഷ്ടികളുടെ പ്രകാശനം ഹെഡ് മിസ് ട്രസ്റ്റ് വി.എൻ ശ്രീദേവി നിർവ്വഹിച്ചു. കോവിസ് കാലഘട്ടത്തിനു ശേഷം തിരികെ സ്കൂളിലേക്കെത്തിയ വിദ്യാർത്ഥികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കിയാണ് സർഗ വസന്തം സംഘടിപ്പിച്ചത്. ഓരോ ക്ലാസ്സുകളിലെയും വിദ്യാർത്ഥികൾ രചിച്ച കഥകൾ, കവിതകൾ, അനുഭവകുറിപ്പുകൾ, ചിത്രങ്ങൾ എന്നീ സൃഷ്ടികൾ ഉൾപ്പെടുത്തിയാണ് മാഗസിനുകൾ തയ്യാറാക്കിയിട്ടുള്ളത്.
.ഇവ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും വായിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരം ലഭ്യമാക്കും. ചിത്രരചനയ്ക്ക് വർണ്ണ മഴ എന്നും ഇതരരചനകൾക്ക് വരമൊഴി എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്. ചിത്രകലാ അദ്ധ്യാപകനായ പി.ജി. ജയൻ ,എം.എഫ് അബ്ദുൽ ഖാദർ, പി.എൻ ജവാദ്, ക്ലാസ്സദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി..
.
0 Comments