മണിയൻ കുന്ന് സ്കൂളിന്റെ സ്വന്തം ടീച്ചറമ്മ -കൊളേത്താമ്മ- ദൈവദാസി പദവിയിലേക്ക്. സെന്റ് ജോസഫ് സ്കൂളിൽ ടീച്ചർ ആയുള്ള ആദ്യ പ്രവേശനം,പിന്നീട് കന്യാസ്ത്രീയായി, ഇപ്പോൾ വിശുദ്ധപദവിയിലേക്ക്. 1931 ൽ മണിക്കുയംകു ന്ന് സ്കൂളിലെ ആദ്യ നാലാം ക്ലാസ് കുട്ടികളെ പഠിപ്പിക്കുവാൻ ചേർപ്പുങ്കൽ ഇടവകയിലെ ആരംപുളിക്കൽ കുടുംബത്തിൽനിന്നും മറിയാമ്മ എന്ന പെൺകുട്ടി നിയുക്ത യായി.
.ധാരാളം മുടിയുള്ള സുന്ദരി, പക്വതയും കാര്യഗൗരവമുള്ള അധ്യാപിക,ശാലീന സ്വഭാവം,പെറ്റമ്മയെ പോലുള്ള കരുതൽ- അക്കാലത്തെ കുട്ടികളുടെ മനസ്സിൽ ടീച്ചറെക്കുറിച്ചുള്ള ചിന്തകൾ ഇങ്ങനെയൊക്കെ. എപ്പോഴും ഏതാവശ്യത്തിനും എല്ലാ കുട്ടികളും ഓടിയെത്തുന്നത് മറിയാമ്മ ടീച്ചറുടെ അടുത്ത്. പിന്നീട് മറിയാമ്മ ടീച്ചർ കന്യാസ്ത്രീയായി വിശുദ്ധ ജീവിതം നയിച്ച് സ്വർഗ്ഗത്തിൽ തന്റെ മണവാളന്റെ അടുത്തിരുന്ന് ലോകത്തിനു വേണ്ടി മാധ്യസ്ഥം വഹിക്കുകയാണ്. ഇന്ന് സ്കൂളിലെത്തുന്ന ഓരോ കുട്ടിയും ജാതിമതഭേദമെന്യേ രാവിലെ പ്രാർത്ഥിക്കുമ്പോൾ അവരുടെ ഉള്ളിൽ അമ്മ ഇന്നും ജീവിച്ചിരിക്കുന്ന ഒരു ടീച്ചറമ്മയാണ്.
.അവരുടെ ആഗ്രഹങ്ങൾ, സങ്കടങ്ങൾ, പരാതികൾ, ആവലാതികൾ അമ്മയുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ ആശ്വാസം ലഭിക്കുന്നതായി കുട്ടികളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു തങ്ങളുടെ കൊളേത്തമ്മ ദൈവദാസി പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ സ്വർഗ്ഗത്തിലെ മാലാഖമാരൊത്തു സന്തോഷിക്കുകയാണ് സ്കൂളിലെ ഓരോ വിദ്യാർത്ഥിയും.
0 Comments