Latest News
Loading...

മാണിയുടെ സഹിഷ്ണുത ജോമോനില്ലെന്ന് ഇ.ജെ ആഗസ്തി


പാലായില്‍ നടക്കുന്നത് പ്രതികാര രാഷ്ട്രീയമാണെന്ന് കെഎം മാണിയുടെ വിശ്വസ്തനും മീനച്ചില്‍ കാര്‍ഷിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ചെയര്‍മാനുമായിരുന്ന ഇ.ജെ ആഗസ്തി. താനും അതിന് ഇരയാണ്. പാലായിലെ ജനങ്ങള്‍ പാഠം പഠിപ്പിച്ചിട്ടും അതിന് കുറവ് വന്നിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. 



.25 കൊല്ലം താന്‍ മാണി സാറിന് വേണ്ടി പ്രവര്‍ത്തിച്ചു. മാണിയുടെ മരണശേഷം അച്ചാച്ചന്റെ സ്ഥാനത്താണ് തന്നെ കാണുന്നതെന്ന് ജോസ് കെ മാണി പലവട്ടം തന്നോട് പറഞ്ഞു. എന്നാല്‍ പിതാവിന്റെ സഹിഷ്ണുതയും രാഷ്ട്രീയ പ്രതിയോഗികളോട് പോലും അദ്ദേഹം കാണിച്ചിരുന്ന സൗമനസ്യവും ജോമോനില്ല. പാലായിലെ ജനങ്ങള്‍ പാഠം പഠിപ്പിച്ചിട്ടും രാഷ്ട്രീയ പകയ്ക്ക് കുറവ് വന്നില്ല. അതാണ് സഞ്ജയ് സക്കറിയാസിന്റെ കാര്യത്തിലും കാണുന്നത്. 



.തനിക്കെതിരെ കേരള കോണ്‍ഗ്രസുകാര്‍ ഒരുപാട് ആരോപണങ്ങളുയര്‍ത്തി. തലയില്‍ ഇടിവെട്ടുമെന്ന് തോമസ് ആന്റണി ഫേസ്ബുക്കില്‍ പറഞ്ഞു. അസാന്‍മാര്‍ഗിയാണെന്നോ കള്ളുകുടിയനാണെന്നോ പറഞ്ഞാല്‍ സഹിക്കാം. കാരണം എല്ലാവര്‍ക്കും സത്യമറിയാം. പക്ഷേ പിതൃശൂന്യനാണെന്നാണ് തോമസ് ആന്റണി സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. ഒരാളെ തുടര്‍ച്ചയായി അപമാനിച്ചു മനോവീര്യം തകര്‍ക്കുകയാണ് ഇതിന്റെ സൈക്കോളജി. മരിച്ചുപോയ മക്കളെ കുറിച്ചുപോലും പറഞ്ഞു. വളയിട്ട കൈകളാണ് ഇതിനൊക്കെ നേതൃത്വം നല്കുന്നത്. മാണി സാറിന്റെ കാലത്ത് ഇതിനൊക്കെ നേതൃത്വം നല്കിയ ജയകൃഷ്ണനെ കൊണ്ട് മാപ്പ് പറയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Post a Comment

0 Comments