മൂന്നിലവ്: പേമാരിയിലും വെള്ളപ്പൊക്കത്തിലും തകർന്ന മൂന്നിലവ് കടപുഴ പാലവും മേച്ചാൽ റോഡും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റി ബുധനാഴ്ച ഒൻപത് മുതൽ മൂന്നിലവിൽ ഉപവാസ സമരം നടത്തും. കോൺഗസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ഷൈൻ പാറയിൽ ഉദ്ഘാടനം ചെയ്യും.
.ഈരാറ്റുപേട്ട ബ്ലോക്കു പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, മൂന്നിലവ് പഞ്ചായത്തംഗം പി.എൽ. ജോസഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്റ്റാൻലി മാണി എന്നിവർ ഉപവസിക്കും.
.
0 Comments