Latest News
Loading...

കോൺഗ്രസ്‌, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനും ഉദ്യോഗസ്ഥ കെടു കാര്യസ്ഥതക്കുമേതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.2019-2020 വർഷം ലൈഫ് പദ്ധതിയിൽ പെടുത്തി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 28 പട്ടിക ജാതി - പട്ടിക വർഗ കുടുംബങ്ങൾക്ക് വന്ന ഫണ്ട്‌, ഒരു വർഷം ആയി, വിതരണം ചെയ്യാതെ പൂഴ്ത്തി വച്ച ഉദോഗസ്ഥരേയും, കോൺഗ്രസ്‌ മെമ്പര്മാരെ അവഗണിക്കുന്ന നടപടിയും തുടർന്നാൽ കോൺഗ്രസ്‌ പാർട്ടി ശക്തമായി നേരിടുമെന്ന് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. ടോമി കല്ലാനി ധർണ ഉൽഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.


.ലൈഫ് ഭവന പദ്ധതിയിലെ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഭവന നിര്‍മാണഫണ്ട് ഒരുവരഷമായി വിതരണം ചെയ്യാത്തിലും ഭരണസമിതി-ഉദ്യോസ്ഥ കെടുകാര്യസ്ഥതയും ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പട്ടികജാതി ഭവനനിര്‍മാണഫണ്ട് യഥാസമയം നല്കാതെ പാവപ്പെട്ടവരെ പഞ്ചായത്ത് ദുരിതത്തിലാക്കിയതായി യോഗം ഉദ്ഘാചനം ചെയ്ത അഡ്വ ടോമി കല്ലാനി പറഞ്ഞു. യോഗ മിനുട്‌സിന്റെ കോപ്പി ആവശ്യപ്പെട്ടാല്‍ പോലും നല്കാത്ത പഞ്ചായത്ത് സെക്രട്ടറി നിലപാട് മാറ്റാന്‍ തയാറായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്നും കോണ്‍ഗ്രസ് മുന്നറിിപ്പ് നല്കി. 

.മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌
എം സി വർക്കി യുടെ നേതൃത്വത്തിൽ നടന്ന ധർണയെ അഭിസംബോധന ചെയ്ത് കൊണ്ടു ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര, ജോർജ് സെബാസ്റ്റ്യൻ, ടോമി മാടപ്പള്ളി, റോജി തോമസ് മുതിരെന്തിക്കൽ, പി ജി. ജനാർദ്ദനൻ, സി. കെ. കുട്ടപ്പൻ, അജിത് കുമാർ നെല്ലിക്കചാലിൽ, കെ. കെ. കുഞ്ഞുമോൻ, രാജമ്മ ഗോപിനാഥ്, മേരി തോമസ് എന്നിവർ സംസാരിച്ചു. ജോളിചെൻ വലിയ പറമ്പിൽ, സണ്ണി കല്ലറ്റ്, സജി കൊട്ടാരം, അഡ്വ. ബോണി മാടപ്പള്ളി, ജോയി കല്ലറ്റ്, ബേബി കുന്നിൻപുരയിടം, വിനോദ് പുലിയല്ലുംപുറത്ത്, റെമി കുളത്തിനാൽ, ജോസ് തുടിപ്പാറ, ജോജോ വലിപ്ളാക്കൽ, അഭിലാഷ് തുരുത്തി, മധു പൂതക്കുഴി, സണ്ണി മൂഴിയങ്കൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി

Post a Comment

0 Comments