Latest News
Loading...

ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്കിന്റെ ആഭിമുഖ്യത്തിൽ പഠനശിബിരം



ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്കിന്റെ ആഭിമുഖ്യത്തിൽ പഠനശിബിരം വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. പാലാ അരുണാപുരം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി പൂജനീയ സ്വാമി വീത സംഗാനന്ദ മഹാരാജ് ശിബിരം ഉദ്ഘാടനം ചെയ്തു. മീനച്ചിൽ താലൂക്ക് പ്രസിഡൻറ് ശ്രീ രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. 


.കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ എന്ന വിഷയത്തെ അധികരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം പ്രൊഫസർ ഹരിലാൽ തയ്യിൽ സംസാരിച്ചു. 


മഹിളാ ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡൻറ് ശ്രീമതി അനിത ജനാർദ്ദനൻ ,ജില്ലാ രക്ഷാധികാരി ശ്രീ വി മുരളീധരൻ ,ജില്ല ജനറൽ സെക്രട്ടറിമാരായ കെ.യു. ശാന്തകുമാർ,സി എസ് എസ് നാരായണൻ കുട്ടി,ജില്ലാ ഖജാൻജി ക്യാപ്റ്റൻ വിക്രമൻ നായർ ,താലൂക്ക് ജനറൽ സെക്രട്ടറി ശ്രീ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു
.

.ശിബിരത്തിൽ സമാപന സഭ ഉദ്ഘാടനം ചെയ്ത് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ആർ വി ബാബു സംസാരിച്ചു.താലൂക്ക് ഖജാൻജി ശ്രീ സജൻ പി റ്റി ശിബിരത്തിൽ നന്ദിപറഞ്ഞു.ശാന്തിമന്ത്രത്തോടെ ശിബിരം സമംഗളം പര്യവസാനിച്ചു.

Post a Comment

0 Comments