തലനാട് : കേരള കോൺഗ്രസ്സ് എം പാർട്ടി ശക്തിപെടുന്നതിന്റെ ഭാഗമായി തലനാട് മണ്ഡലത്തിൽ ജനപക്ഷം തലനാട് മണ്ഡലം പ്രസിഡന്റ് ആർ മോഹനകുമാർ ന്റെ നേതൃത്വത്തിൽ അറുപതോളം പ്രവർത്തകർ കേരള കോൺഗ്രസ്സ് എം ൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.കേരള കോൺഗ്രസ്സ് എം പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി പാർട്ടിയിലേക്ക് കടന്നുവന്നവരെ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.
. കേരള കോൺഗ്രസ്സ് എം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി മാരായ സ്റ്റീഫൻ ജോർജ്, പ്രൊഫ. ലോപ്പസ് മാത്യു, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ജില്ലാ സെക്രട്ടറി കുഞ്ഞുമോൻ മാടപ്പാട്ട്,പാർട്ടി തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ,ജോണി ആലാനി, മെമ്പർ വത്സമ്മ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
.കേരള കോൺഗ്രസ്സ് എം നെ പൂർവാധികം ശക്തിപ്പെടുത്താൻ മണ്ഡലത്തിൽ ഉടനീളം പരിശ്രെമിക്കുമെന്ന് ആർ മോഹനകുമാർ ഉൾപ്പടെ യുള്ള നേതാക്കൾ പറഞ്ഞു.
0 Comments