തലനാട് : കനത്ത മഴയെ തുടർന്ന് അടുക്കത്തും വെള്ളാനിയിലും ഉണ്ടായ ഉരുൾപൊട്ടലിൽ വീടുകളിൽ വെള്ളം കയറുകയും, വീട്ടുപകരണങ്ങൾ നശിക്കുകയും, വീടുകൾക്ക് കേടുപാടുകൾ ഉണ്ടാവുകയും, കൃഷി നശിക്കുകയും ചെയ്ത സാഹചര്യത്തിൽ അടിയന്തരമായി ദുരിതത്തിലായ കുടുംബങ്ങൾക്ക് സർക്കാർ സഹായം എത്തിക്കണമെന്ന് കേരള കോൺഗ്രസ്സ് എം തലനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
.വീടുകൾക്കും മറ്റും ബലക്ഷയം ഉൾപ്പടെ ഉള്ള കാര്യങ്ങൾ ഉണ്ടായിട്ടുണ്ടന്നും,അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ സി എം തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ പറഞ്ഞു. ശക്തമായ വെള്ളപൊക്കത്തിൽ ഇല്ലിക്കുന്നു തൂക്കുപാലം പൂർണമായും നശിച്ചിരുന്നു ഇതു പുനക്രമികരിക്കുവാനും നാട്ടുകാർക്ക് സഞ്ചാര യോഗ്യമാക്കുവാനും സത്വര നടപടി സ്വീകരിക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
0 Comments