കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ മാതാപിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പാരിഷ് ഹാളിൽ വച്ച് ഏകദിന സെമിനാർ നടത്തി. ഹെഡ്മാസ്റ്റർ സണ്ണി ആന്റണി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഈരാറ്റുപേട്ട ASI യും ജനമൈത്രി പോലീസ് കോർഡിനേറ്റർ ബിനോയി തോമസ് ഇടയ്ക്കാട്ടുകുന്നേൽ സെമിനാർ ഉദ്ഘാടനം ചെയ്തു.
.വികാരി ഫാദർ സ്കറിയ വേഗത്താനം ആമുഖപ്രഭാഷണം നടത്തി. "മാതാപിതാക്കൾ ജാഗ്രതയോടെ" എന്ന വിഷയത്തെക്കുറിച്ച് ബിനോയി തോമസ് ക്ലാസെടുത്തു.
ജോസ് തയ്യിൽ, റിസി ഞള്ളായിൽ, ബിൻസി ഞള്ളായിൽ, അന്നു വാഴയിൽ പ്രസംഗിച്ചു. സിസ്റ്റർ ക്രിസ്റ്റിൻ പാറേമാക്കൽ, ആര്യാ പീടികയ്ക്കൽ, ജോയൽ ആമിക്കാട്ട്, ഡെന്നി മുണ്ടിയാവിൽ, ഷൈനി സണ്ണി വട്ടയ്ക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments