ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ടിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ പോസ്റ്റ് എതിരെ വന്ന സ്വകാര്യ ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്കാണ് പതിച്ചത്. തൊടുപുഴ റോഡില്‍ ഈലക്കയത്ത് അല്‍മനാര്‍ സ്‌കൂളിന് സമീപമായിരുന്നു അപകടം.
.ഓള്‍ട്ടോ കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചത്. പോസ്റ്റ് മൂന്നായി ഒടിഞ്ഞ് റോഡിലേയ്ക്ക് മറിഞ്ഞു. പോസ്റ്റ് ഇലക്ട്രിക് ലൈനില്‍ തൂങ്ങി നിന്നു. ഇതുവഴിയെത്തിയ ഓട്ടോറിക്ഷയിലേയ്ക്കാണ് വൈദ്യുതി ലൈന്‍ പതിച്ചത്. മറ്റൊരു കാറും ലൈനുകള്‍ക്കിടയില്‍ പെട്ടു.
0 Comments