സംസ്ഥാനത്ത് മലയാള സിനിമകളുടെ തീയറ്റര്‍ റിലീസ് ആരംഭിച്ചു. ജോജു ജോര്‍ജ് ചിത്രം 'സ്റ്റാര്‍' ആണ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ തീയറ്റര്‍ ചിത്രം. കൂടുതല്‍ തീയറ്ററുകളിലും ബോണ്ട് ചിത്രം നോ ടൈം ടു ഡൈ ആണ് പ്രദര്‍ശനത്തിനുള്ളത്. റിലീസിംഗ് സംബന്ധിച്ച ആശങ്കകള്‍ക്ക് ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹാരമായതോടെയാണ് മലയാള സിനിമകള്‍ തീയറ്ററിലെത്തുന്നത്.
.പാലാ മഹാറാണിയില്‍ 4 ഷോകളും ബോണ്ട് ചിത്രമാണ്. യുവറാണിയില്‍ സ്റ്റാര്‍ 4 ഷോയുണ്ട്. യൂണിവേഴ്‌സലില്‍ 4 ഷോകളും തമിഴ് ചിത്രം ഡോക്ടര്‍ ആണ്. ഈരാറ്റുപേട്ട സൂര്യയില്‍ ഡോക്ടര്‍, ബോണ്ട്, സ്റ്റാര്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് നവംബര്‍ 12ന് തീയറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തും. അജഗജാന്തരം, കുഞ്ഞെല്‍ദോ, എല്ലാം ശെരിയാകും, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളും വരുംദിവസങ്ങളില്‍ തീയറ്ററിലെത്തും. മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒടിടിയില്‍ നിന്ന് തീയറ്ററുകളിലെത്തിക്കാന്‍ തീയറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
0 Comments