വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്ക് ശേഷം നവവധു സ്വര്‍ണവുമായി കാമുകനൊപ്പം മുങ്ങി. യുവതിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസാണ് നവവധുവിന്റെ ഒളിച്ചോട്ടം പുറത്തുകൊണ്ടുവന്നത്. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒളിച്ചോടിയ കാമുകനെയും യുവതിയെയും പൊലീസ് കണ്ടെത്തിയെങ്കിലും യുവതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഒപ്പം പോകാന്‍ വിസമ്മതിച്ചു. ഇതോടെ കോടതിയില്‍ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.
.പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് വീട്ടുകാരെയും ഭര്‍ത്താവിനെയും വിട്ട് പൂവച്ചല്‍ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്. പ്രവാസിയായ പുല്ലുവിള സ്വദേശിയായ യുവാവ് രണ്ടാഴ്ചമുമ്പാണ് മതാചാര പ്രകാരം വിവാഹം ചെയ്തത്. ആര്‍ഭാടപൂര്‍വ്വമായിരുന്നു വിവാഹം നടന്നത്. ഭര്‍ത്താവിനൊപ്പം കഴിയുന്നതിനിടയില്‍ എസ്.ബി.ഐ.യിലെ കലക്ഷന്‍ ഏജന്റായ യുവതി ഓഫീസില്‍ പോകുന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്ന് മുങ്ങി.
പോകുന്ന പോക്കില്‍ സ്ത്രീധനമായി കൊടുത്ത 51 പവന്റെ ആഭരണങ്ങളും കാറുമായാണ് പോയത്. വൈകിട്ടായിട്ടും യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനോടൊപ്പമാണ് യുവതി ഒളിച്ചോടിയതെന്ന വിവരമറിയുന്നത്. അന്വേണ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ഭര്‍ത്താവിനൊപ്പമോ വീട്ടുകാര്‍ക്കൊപ്പമോ പോകാന്‍ യുവതി കൂട്ടാക്കിയില്ല.
തര്‍ക്കം രൂക്ഷമായതോടെ വീട്ടുകാരില്‍ നിന്നും കൈക്കലാക്കിയ ആഭരണങ്ങളില്‍ കുറച്ച് പിതാവിന് തിരിച്ച് നല്‍കാമെന്ന് യുവതി അറിയിച്ചു. ഭര്‍ത്താവിനൊപ്പം യുവതിയെ അയക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് ഒളിച്ചോട്ടത്തിന് കേസെടുത്തു. യുവതിയുമായി പ്രേമത്തിലായിരുന്ന കാമുകന്‍ വിവാഹത്തിന് മുമ്പ് വിവാഹാലോചനയുമായി യുവതിയുടെ വീട്ടില്‍ എത്തിയെങ്കിലും വീട്ടുകാര്‍ വിസമ്മതിച്ചതായി പറയപ്പെടുന്നു. ഇതോടെ ഒളിച്ചോടാന്‍ തീരുമാനിച്ച യുവതി സ്വത്ത് മോഹിച്ച് വിവാഹം കഴിയുന്നതുവരെ കാത്തിരുന്നതായാണ് പൊലീസ് പറയുന്നത്.
0 Comments