മൂന്നിലവ് : രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലത്തിലെ മേച്ചാൽ വാർഡ് കമ്മിറ്റി യുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വന്തമായി സമാഹരിച്ചെടുത്ത തുക ഉപയോഗിച്ച് മേച്ചാൽ വാർഡിലെ 30 ഓളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം നടത്തിയത്.കിറ്റ് വിതരണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും, ആദ്യ കിറ്റ് വിതരണവും മേച്ചാൽ പുതുമേനിക്കൽ ശമുവേലിന്റെ ഭവനത്തിൽ വച്ച് നടത്തപ്പെട്ടു.
.ചടങ്ങിൽ യൂത്ത് കോൺഗ്രസ് മേച്ചാൽ വാർഡ് പ്രസിഡന്റ് ജോസഫ് ദാനിയേൽ , യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡൻ്റ് സ്റ്റാൻലി മാണി ഒറ്റപ്ലാക്കൽ,യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം ആന്റോച്ചൻ ജെയിംസ് മൂന്നിലവ് ഗ്രാമ പഞ്ചായത്ത് മേച്ചാൽ വാർഡ് മെംബർ പി എൽ ജോസഫ്,മൂന്നിലവ് സർവീസ് സഹകരണ ബാങ്കിൻ്റെ ബോർഡ് മെമ്പർമാരായ റോജി കുരുവിള അമ്മിയാനിക്കൽ, അനു മന്മഥൻ, ...
.കോൺഗ്രസ് മൂന്നിലവ് മണ്ഡലം സെക്രട്ടറി ബെന്നി വരിക്കപ്ലാക്കൽ, യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബെല്ലി ജോൺസൺ,സുമിത് മോൻ സാം, കോൺഗ്രസ് മേച്ചാൽ വാർഡ് പ്രസിഡൻ്റ് ബാബു കൊടിപ്ലാക്കൽ,യൂത്ത് കോൺഗ്രസ് മേച്ചാൽ യൂണിറ്റ് പ്രവർത്തകർ പോൾസൺ,ബിബിൻ ജോസഫ്,വർഗീസ്,ജോബിൻ ജോൺസൺ,ബിനിൽ എം ജയിംസ്, ജോൺസൺ പുത്തൻപറമ്പിൽ,ജോയ് പുത്തൻപുരക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
0 Comments