75-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം മണിയംകുന്ന് സെന്റ് ജോസഫ്സ് സ്കൂളിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ നടത്തപ്പെടുന്നു. രാവിലെ 8.30 am ന് വാർഡ് മെമ്പർ ശ്രീമതി. ഉഷാകുമാരിയുടെയും പി.ടി.എ പ്രസിഡന്റ് ശ്രീ. ജോയി ഫിലിപ്പ് അവർകളുടെയും സാന്നിദ്ധ്യത്തിൽ മാനേജർ റവ.ഫാ. സിറിയക് കൊച്ചുകൈ പ്പെട്ടിയിൽ പതാക ഉയർത്തുന്നു. തുടർന്ന് 6.00 pm ന് Online ആയി നടത്തപ്പെടുന്ന കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷകലാ പരിപാടികൾ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ.ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്യും.
.സ്കൂൾ മാനേജർ റവ.ഫാ.സിറിയക് കൊച്ചു കൈപ്പെട്ടിയിൽ അദ്ധ്യക്ഷത വഹിക്കുന്ന പ്രസ്തുത പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. ജോയി ഫിലിപ്പ്, വാർഡ് മെമ്പർ ശ്രീമതി.ഉഷാകുമാരി എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും. കുട്ടികളുടെ വിവിധ മത്സരങ്ങൾ - ഫാൻസിഡ്രസ്സ്, പ്രാദേശിക ചരിത്രരചന, പതാക നിർമാണം എന്നിവ പരിപാടികൾക്ക് മികവ് നൽകും. ഹെഡ്മിസ്ട്രെസ് സി.സൗമ്യ, അദ്ധ്യാപകരായ സി. നിർമല, മിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
.
0 Comments