Latest News
Loading...

സച്ചാർ സംരക്ഷണ സമിതി താലൂക്ക് കമ്മിറ്റി രൂപികരിച്ചു,


ഈരാറ്റപേട്ട :വിവിധ സംഘടനകൾ ചേർന്ന് മീനച്ചിൽ താലൂക്ക് സച്ചാർ സംരക്ഷണ സമിതി രൂപീകരിച്ചു. ഫൗസിയ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് മുനിസിപ്പൽപ്രസിഡൻ്റ് കെ.എ.മുഹമ്മദ് ഹാഷിമ് അദ്ധ്യക്ഷത വഹിച്ചു.വി. എം.സിറാജ് സ്വാഗതം പറഞ്ഞു 

കോട്ടയം ജില്ലാ സിനിയർ മുസ്ലിം ലിഗ് വൈസ് പ്രസിഡൻ്റ് കെ.എ.മുഹമ്മദ് അഷറഫ് യോഗം ഉദ്ഘാടനം ചെയ്തു.

.നൈനാർ പള്ളി മഹൽ പ്രസിഡൻറ് പി.ഇ. മുഹമ്മദ് സക്കീർ, തെക്കേക്കര മുഹിയിദ്ദീൻ പള്ളി മഹൽ പ്രസിഡൻറ് പി.എസ്. ഷെഫീക്ക്, പുത്തൻപള്ളി മഹൽ പ്രസിഡൻ്റ് കെ.ഇ.പരീത്, കെ.എ.മുഹമ്മദ് അർഷദ് ബദ്രി മൗലവി (ഡി.കെ.എൽ.എം), കെ.എച്ച്.മുഹമ്മദ് അനസ് മന്നാനി മൗലവി (ഡി.കെ.ജെ.യു.) പി.എ.ഹാഷിം (കെ.എൻ.എം മർക്കസുൽ ദഅവാ ), പി.എ.മുഹമ്മദ് :ഇബ്രാഹീം(ജമാ അത്ത് ഇസ്ലാമി), കെ.എം. റംഷാദ് മൗലവി (ഡി.കെ.എൻ.എം), പി.എച്ച്.നൗഷാദ് (ജമാ അത്ത് കൗൺസിൽ), പി.എച്ച്. ജാഫർ (കെ.എൻ.എം) എം.എസ്.സക്കീർ ഹുസൈൻ മൗലവി (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), വി.പി.മജീദ് (മുസ്ലിം ലീഗ് ജില്ല സെക്രട്ടറി), ഹാജി.പി .എസ്.എം നൗഫൽ (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), റാസി ചെറിയ വല്ലം, സഅദ് ഉദ്ദീൻ മൗലവി (എസ് വൈ .എസ്.)), ഹാഷിർ നദ് വി (ഇമാം അമാൻ മസ്ജിദ് ) അബ്സാർ മുരിക്കോലി ( യൂത്ത് ലീഗ് ജില്ല സെക്രട്ടറി), യൂത്ത് ലിഗ് മുൻസിപ്പൽ ഭാരവാഹികളായ അമിൻപിട്ടയിൽ, യഹിയ സലിം, മാഹിൻ വെട്ടിയാംപ്ലാക്കൽ ( യൂത്ത് ലീഗ് ജില്ല ജോ. സെക്രട്ടറി) ആഷിഖ് അസിസ് (എം.എസ്.എഫ്) എന്നിവർ പങ്കെടുത്തു.

.ഹാജി.പി.എസ്. മുഹമ്മദ് മുഹമ്മദ് നൗഫലിനെ സച്ചാർ സംരക്ഷണ സമിതിയുടെ താലുക്ക് ചെയർമാൻ ആയും, വി. എം.സിറാജിനെ കൺവീനർ ആയും തിരഞ്ഞെടുത്തു.  പി.ഇ.മുഹമ്മദ് സക്കീർ, കെ.ഇ.പരിത്, പി.എസ്.ഷെഫീക്ക്, മുഹമ്മദ് നദീർ മൗലവി, മുഹമ്മദ് ഇസ്മായിൽ മൗലവി, സുബൈർ മൗലവി എന്നിവരെ രക്ഷാധികാരികളായും വിവിധ സംഘടനപ്രതിനിധിയായു ഉള്ളവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു സിറാജ്കണ്ടത്തിൽ നന്ദി പറഞ്ഞു.

Post a Comment

0 Comments