തെരുവിലലയുന്ന നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കുമെല്ലാം സംരക്ഷണമേകി പൂഞ്ഞാര്‍ പനച്ചികപ്പാറ സ്വദേശിനിയായ വീട്ടമ്മ. പുരയിടത്തില്‍ പ്രമീള മധുകുമാര്‍ ആണ് വീടിനോട് ചേര്‍ന്ന് നായ്ക്കള്‍ക്ക് അഭയമൊരുക്കുന്നത്. വീടിനുള്ളിലും പുറത്തും യഥേഷ്ടം വിഹരിക്കുകയാണ് നിരവധി പൂച്ചകളും.
പനച്ചികപ്പാറ സഹകരണ ബാങ്ക്പടിക്ക് സമീപം അടക്കാപാറ റോഡിലാണ് പ്രമീളയുടെ താമസം. ചുരുങ്ങിയ കാലം കൊണ്ട് ആയിരത്തോളം നായ്ക്കളെയും അത്രത്തോളം പൂച്ചകളെയും സനാഥരാക്കാന്‍ ഈ വീട്ടമ്മക്ക് കഴിഞ്ഞു. പുലര്‍ച്ചെ അഞ്ച് മണിയോടെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമുള്ള പ്രഭാത ഭക്ഷണം നല്കും. തലേദി ദവസം തന്നെ തയ്യാറാക്കി വയ്ക്കുന്ന കുറുമ്പുല് ഗോതമ്പ് കുറുക്ക്, പാല് എന്നിവയൊക്കെയാണ് ഭക്ഷണം.
മരുന്നടക്കം പ്രത്യേക മെനു അനുസരിച്ചാണ് ഇവര്‍ക്ക് ഭക്ഷണം നല്കുന്നത്. മാവേലിക്കര, ചങ്ങനാശേരി എന്നിവിടങ്ങളില്‍ നിനൊക്കെയാണ് നായ്ക്കളെ പ്രധാനമായും ഇവിടെത്തിക്കുന്നത്. തെരുവില്‍ പ്രസവിക്കുന്ന നായ്കുട്ടികള്‍, വാഹനാപകടത്തില്‍ പെടുന്ന നായ്ക്കള്‍ വീടുകളില്‍ നിന്ന് ഉപേക്ഷിക്കപെടുന്നവ തുടങ്ങി ഏതും പ്രമിള ഏറ്റെടുക്കും. പൂച്ചകളുടെ കാര്യത്തിലും അങ്ങനെ തന്നെ. ദിവസം ഒരു നേരം മീന്‍കൂട്ടി ഭക്ഷണം നിര്‍ബന്ധമാണ്.
.വളര്‍ത്താന്‍ ശേഷിയില്ലാത്തവരുടെ നായ്ക്കളെയും ഏറ്റെടുക്കുന്നതില്‍ പ്രമീളക്ക് മടിയില്ല. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മരുന്നിനും ഭക്ഷണത്തിനുമായി നല്ലൊരു തുകയും ചിലവാകും. സ്റ്റേഷനറി കട നടത്തി ലഭിക്കുന്ന വരുമാനത്തില്‍ നിന്നും മാണ് മൃഗസംരക്ഷണത്തിനുള്ള പണവും കണ്ടെത്തുന്നത്. മരുന്നിന് പുറമെ ശരിയായ ദഹനപ്രക്രിയക്ക് ചെറുതേന്‍ വരെ പ്രമീള നായ്ക്കുട്ടികള്‍ക്ക് നല്‍ക്കുന്നുണ്ട്. നായ്ക്കള്‍ക്ക് പ്രത്യേക കൂടുo തയ്യാറാക്കിയിട്ടുണ്ട്. കൂട്ടില്‍ നിന്നുള്ള മലിന്യങ്ങള്‍ക്കായി പ്രത്യേകം ടാങ്കും നിര്‍മ്മിച്ചിട്ടുണ്ട്.
പരിസരവാസികള്‍ക്ക് ശല്യമാകാത്ത വിധത്തിലാണ് നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നത്. പലയിടങ്ങളില്‍ നിന്നായി ഏറ്റെടുക്കുന്ന നായ്ക്കളെയും പൂച്ചകളെയും പിന്നിട് ആവശ്യകാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. പൂഞ്ഞാര്‍, പാലാ കാര്‍ഷിക വിപണി ഗ്രൂപടക്കമുള്ള സോഷ്യല്‍ മീഡിയാപ്ലാറ്റ്‌ഫോമാണിതിന് ഉപയോഗിക്കുന്നത്. നായ്ക്കളെ വന്ധ്യംകരണം നടത്തിയാല്‍ തെരുവ് നായ ശല്യം ഒഴിവാക്കാന്‍ കഴിയുമെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ താല്പര്യമെടുക്കുന്നില്ലെന്നതാണ് പ്രമീളയുടെ അനുഭവം.
.15 ഓളം നായ്ക്കളാണ് ഇപ്പോള്‍ പ്രമീളയുടെ സംരക്ഷണയില്‍ കഴിയുന്നത്. 32 പൂച്ചകളും പ്രമീളയുടെ വീട്ടിലുണ്ട്. വീട്ടില്‍ യഥേഷ്ടം നടക്കാനുള്ള സ്വാതന്ത്ര്യം പൂച്ചകള്‍ക്കുണ്ട്. അത് കൊണ്ട് തന്നെ എല്ലാ മുറികളിലും പൂച്ചകളുടെ സാന്നിധ്യമുണ്ട്. മക്കളെ പോലെയാണ് പ്രമീളക്ക് വളര്‍ത്ത് മുഗങ്ങളും. കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായ ഭര്‍ത്താവ് മധുകുമാറും മക്കളായ ആരോമല്‍ , ആകാശ് എന്നിവരുടെ പിന്തുണയോടെയാണ് പ്രമീളയുടെ പ്രവര്‍ത്തനം
0 Comments