വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് KST എംപ്ലോയീസ് സംഘ് BMS കെ.എസ്.ആർടിസി പാലാ ഡിപ്പോയിൽ ധർണ നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ധർണ്ണയുടെ ഭാഗമായി പാലായിൽ നടന്ന ധർണ്ണ BMS ജില്ലാ വൈസ് പ്രസിഡണ്ട് TM നളിനാക്ഷൻ ഉദ്. ചെയ്തു.
.10 വർഷമായി മുടങ്ങി കിടക്കുന്ന കെ.എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കുക, K- സ്വിഫ്റ്റ് പദധതി ഉപേക്ഷിക്കുക, സാധാരണക്കാരുടെ യാത്രാ സംവിധാനം കുത്തകകൾക്ക് അടിയറ വയ്ക്കാതിരിക്കുക, എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
.യൂണിറ്റ് പ്രസി. v v മനോജ് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി എംപ്ലോയിസ് സംഘ് സംസ്ഥാന സെക്രട്ടറി അശോക് കുമാർ, ജില്ലാ വർക്കിങ് പ്രസി.ജോർജ് സെബാസ്റ്റ്യർ, രാജേഷ് ബാബു, Es ബിന്ദു, പി.എൻ ബാബുലാൽ , രഞ്ജിത്ത്, ശ്രീജേഷ്, സജീവൻ, പ്രതാബ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments