കോട്ടയം : വെറും ആരോപണത്തിന്റ പേരിൽ കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്ത് അഴിഞ്ഞാട്ടം നടത്തിയ മന്ത്രി ശിവൻകുട്ടി അടക്കമുള്ള എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തിൽ ശിവൻകുട്ടി മന്ത്രിസ്ഥാനത്തുനിന്ന് മാറി നിൽക്കുവാനുള്ള മാന്യത കാട്ടണമെന്ന് ജോയി എബ്രഹാം ആവശ്യപ്പെട്ടു.
.ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ UDF ന്റെ നേതൃത്വത്തിൽ നടക്കുന്ന സമര പരിപാടിയുടെ മുന്നോടിയായി കോട്ടയത്ത് നടന്ന യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് നാലാം തീയതി രാവിലെ 11 മണിക്ക് യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലം കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധസമരം നടത്താനും യോഗം തീരുമാനിച്ചു.
.ജില്ലാ കൺവീനർ സെബാസ്റ്റ്യൻ, ഡി സി സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി, പി എസ് ബഷീർ, ഫിലിപ്പ് ജോസഫ്, പ്രിൻസ് ലൂക്കോസ്, സാജു എം. ഫിലിപ്പ്, ടി. സി. അരുൺ, കെ .വി ഭാസി , കെ സി പീറ്റർ , കെ ടി ജോസഫ് , മുണ്ടക്കയം സോമൻ , ജയിസൺ ജോസഫ്, എസ് രാജീവ്, കുര്യൻ പി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
പാലായിൽ ജോയി എബ്രാഹവും , പൂഞ്ഞാറിൽ ടോമി കല്ലാനിയും, കാഞ്ഞിരപ്പള്ളിയിൽ സജി മഞ്ഞക്കടമ്പിലും, പുതുപ്പള്ളിയിൽ ജോഷി ഫിലിപ്പും, ചങ്ങനാശ്ശേരിയിൽ ജോസി സെബാസ്റ്റ്യനും , കോട്ടയത്ത് കുര്യൻ ജോയിയും, ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും, കടുത്തുരുത്തിൽ ഇ.ജെ. ആഗസ്തിയും , വൈക്കത്ത് പി.ആർ സോനയും സമര പരിപടികൾ ഉദ്ഘാടനം ചെയ്യും.
0 Comments