വാകക്കാട്: ഇന്ന് കോവിഡ്-19 കുട്ടികളെ പാരതന്ത്ര്യത്തിൽ ആക്കിയിരിക്കുകയാണെന്നും കോവിഡ് സൃഷ്ടിച്ച ഈ പാരതന്ത്ര്യത്തെ ശുഭാപ്തി വിശ്വാസം കൊണ്ട് അതിജീവിച്ച് കുട്ടികൾ മുന്നേറണമെന്നും മാണി സി കാപ്പൻ എം എൽ. വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെബർ അഡ്വക്കേറ്റ് ഷോൺ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
.അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ജെയ്സൺ ജോസ്, ഗാന്ധിയനും പരിസ്ഥിതി പ്രവർത്തകനുമായ എബി പൂണ്ടികുളം എന്നിവർ പ്രഭാഷണം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെറ്റോ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബഞ്ചമിൻ, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് , മേലുകാവ് ഗ്രാമപഞ്ചായത്ത് മെബർ അലക്സ്, പി റ്റി എ പ്രസിഡൻ്റ സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
.
0 Comments