മൂലമറ്റത്ത ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതിനാലാണ് നിയന്ത്രണം 9 മണിയോടെ പൂർണ്ണമായും പിൻവലിച്ചതെന്ന് കെഎസ് ഇബി അറിയിച്ചു.
.മൂലമറ്റത്തെ 6 ജനറേറ്ററുകൾ പ്രവർത്തന രഹിതമായതു മൂലമാണ് രാത്രി 7.30 മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. കണ്ട്രോൾ സിസ്റ്റത്തിലെ സാങ്കേതിക തടസത്തെ തുടർന്നാണ് ജനറേറ്റുകളുടെ പ്രവർത്തനം പെട്ടന്ന് നിലച്ചത്. പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിച്ചു.
0 Comments