Latest News
Loading...

ചിട്ടി ഇനത്തിൽ പിരിച്ചെടുത്ത തുക തിരികെ നൽകണമെന്ന് ബി ജെ പി



പൂഞ്ഞാർ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ചിട്ടി ഇനത്തിൽ വ്യാപാരികളിൽ നിന്നു പിരിച്ചെടുത്ത തുക എത്രയും പെട്ടന്ന് അവർക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി വ്യാപാരി വ്യവസായി ജില്ലാ പ്രസിഡൻറ് തോമസ്കുട്ടി മുതു പുന്നയ്ക്കലിന് നിവേദനം നൽകി .

.ഒട്ടേറെ വ്യാപാരികളിൽ നിന്നു പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ നാളേറെയായിട്ടു തിരികെ നൽകിയിട്ടില്ല. പൂഞ്ഞാറിലെ സംഘടന ഇപ്പോൾ പ്രവർത്തിക്കുന്നുമില്ല. ഇല്ലായ്മകളിൽ നിന്നു മിച്ചം പിടിച്ച് സ്വരൂപിച്ച് പ്രസ്തുത തുക ലഭിയ്ക്കാത്തതുകൊണ്ട് അവരുടെ ബിസ്സിനസ്സ് മുൻപോട്ട് കൊണ്ട് പോകാൻ തന്നെ വളരെ ബുദ്ധിമുട്ടായിരിയ്ക്കുകയാണ് , 

.ആയതിനാൽ എത്രയും പെട്ടന്ന് വ്യാപാരികൾക്ക് നഷ്ടപ്പെട്ട തുക തിരികെ നൽകണമെന്നു , അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നു ജില്ലാ പ്രസിഡന്റിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഇഞ്ചയിൽ, ബി ജെ പി ജില്ലാ കമ്മിറ്റിയംഗം പൂഞ്ഞാർ മാത്യൂ മുതിരേന്തിക്കൽ ,കർഷക മോർച്ച നി. മ. പ്രസിഡന്റ് സോമരാജൻ ആറ്റുവേലിൽ, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് കുര്യൻ മാത്യൂ താന്നി കുഴുപ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്

Post a Comment

0 Comments